പട്ടം
- Binu T. K
- Jun 26, 2022
- 1 min read
കാണാചരടിലെ
ഭംഗിയുള്ള പറവയായിരുന്നു പട്ടം
ആകാശത്ത് പാറി പറന്ന്
എൻറ സ്വപ്നങ്ങൾക്ക് നിറമേകിയ പട്ടം
ഒരറ്റത്ത് ചരടുമായി
കാറ്റിൻ ഗതിക്കനുസരിച്ച് പാറിപറത്തിഞാനാ
സ്വപ്നം,
വർണ്ണങ്ങൾ ചാലിച്ച പട്ടത്തെ പോലെ,
അതിരുകളില്ലാത്ത സ്വപ്നങ്ങൾ കണ്ടു ഞാൻ.
ആരോ പറഞ്ഞു
പിടിവിട്ടു നിൻ്റെ
പട്ടത്തിൻ ചരട് ,
സ്വതന്ത്ര വിഹായസ്സിൽ പാറി നടന്നെൻ്റെ പട്ടം.
കിളിയോട്, കാറ്റിനോട് കുശലം പറഞ്ഞ്
എൻ്റെ പട്ടം എന്നിൽ നിന്നും പറന്നകന്നു.
എൻ്റെ സ്വപ്നങ്ങൾ ബാക്കിയാക്കി
എന്നിൽ നിന്നും പറന്നകന്നു .
Comments