യുദ്ധം

സർവ്വനാശം വിതയ്ക്കുന്ന യുദ്ധങ്ങൾ,

സർവ്വലോകർക്കും നാശം വരുത്തിടും .

പകയുടെ കനലുകൾ ഊതി പെരുപ്പിച്ച് ,

ശാന്തിയുടെ തീരത്ത് ആഞ്ഞടിക്കുന്ന

തീജ്വാലയാണീ യുദ്ധം.


നിശബ്ദമായി വന്ന് മുച്ചൂടും മുടിക്കുന്ന

മാനുഷ്യ സൃഷ്ടിയാണ് യുദ്ധം.

രണാങ്കണത്തിലെ ചുടുചോര കണ്ട്

കൊതി തീരത്തവർ ,

വീണ്ടും നടത്തുന്നു ജ്വൽപ്നങ്ങൾ,

ഷെല്ലുകൾ പതിയുന്ന നേരത്ത് പ്രണനായ് ഓടുന്ന മാനുഷ്യർ,

ജിവൻ്റെ നിലവിളിക്കപ്പുറത്തായി, സേഫാടനം ശബ്ദം മുഴുങ്ങിടുമ്പോൾ

ആർത്തട്ടഹാസം മുഴുക്കുന്നു,

യുദ്ധക്കൊതി മൂത്ത നേതൃനിര,

മറക്കുന്നു മാനവ ധർമ്മം,

അധർമ്മം വളർത്തുന്നു.


ലോക നേതാക്കൾ

പിടയുന്ന ജീവൻ്റെ മേൽ നൃത്തമാടുന്നു .

ശാന്തിപുലരുവാൻ

നന്മ വളർന്നിടാൻ

മാനവിക മന്ത്രം വളരണം പാരിൽ.

ലോകാ സമസ്താ സുഖിനോ ഭവന്തു,

വളരണം ,പടരണം ലോകമാകെ.


ബിനു. ടി.കെ

കുന്നോത്ത്

4 views0 comments

Recent Posts

See All

"A power thought to control all events" says the "Oxford" If you have changed The course of your life And revel in your supremacy You have not overcome destiny It is what was meant to happen No indica

************************************************ "അമ്മേ ഒന്ന് പതുക്കെ കഴിച്ചു കൂടേ? കഷ്ടകാലത്തിന് തൊണ്ടേലെങ്ങാനും കുടുങ്ങി ചത്തു പോയാൽ അതിന്റെ പഴിയും ഞാൻ കേൾക്കേണ്ടി വരും!" എത്സയുടെ സ്വരത്തിൽ ദേഷ്യവും